തായ് ലൻഡ്: കിംഗ്സ് കപ്പ് ഫുട്ബോൾ സെമിയിൽ ഇന്ത്യക്ക് തോൽവി. കുറസാവോയോട് 3-1 ന് ആണ് ഇന്ത്യയുടെ തോൽവി. ആദ്യ പകുതിയിലാണ് നാല് ഗോളുകളും വീണതെന്ന പ്രത്യേകതയുമുണ്ട് മത്സരത്തിന്. പുതിയ കോച്ച് ഇഗർ സ്റ്റിമാക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു.
പതിനാലാം മിനിറ്റിൽ കുറസോവായാണ് ആദ്യ ഗോൾ നേടിയത്. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ പതിനെട്ടാം മിനിറ്റിൽ രണ്ടാം ഗോളും വീണു. 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സുനിൽ ഛേത്രി വലയിലെത്തിച്ചു. മുപ്പത്തിമൂന്നാം മിനിറ്റിൽ കുറസാവോ വീണ്ടും ലീഡ് ഉയർത്തി.
മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ രാജ്യാന്തര മത്സരത്തിലെ അരങ്ങേറ്റം മത്സരം കൂടിയായിരുന്നു ഇന്നത്തേത്.















