ബ്രസീലിയ: ഈ മാസം ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്. ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ലെന്ന വാര്‍ത്ത പുറത്തു വന്നത്.
ഖത്തറുമായി നടന്ന സൗഹൃദ മത്സരത്തിനിടെ നെയ്മറിനു കണങ്കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു. ലിഗമെന്റിനേറ്റ പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ കോപ്പ അമേരിക്കയില്‍ കളിക്കില്ലെന്ന വിവരം ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് പുറത്തു വിട്ടത്.
കളിയുടെ 17-ാം മിനിട്ടിലാണ് താരത്തിനു പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ കളിക്കളം വിട്ടെങ്കിലും ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിനു വിജയിച്ചിരുന്നു. റിച്ചാഡ്സണും ഗബ്രിയേല്‍ ജീസസുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.
സൂപ്പര്‍ താരത്തിനു ഇടക്കിടെ പരിക്കേല്‍ക്കുന്നതില്‍ ബ്രസീല്‍ ദേശീയ ടീം ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ, ലോകകപ്പിനു മുന്‍പും നെയ്മര്‍ക്ക് സമാനമായ രീതിയില്‍ പരിക്കേറ്റിരുന്നു. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ഏതാനും മത്സരങ്ങളും അടുത്തിടെ നെയ്മര്‍ക്ക് നഷ്ടമായിരുന്നു.















