ബ്രിസ്റ്റോള്‍: കനത്ത മഴ മൂലം ലോകകപ്പില്‍ പാകിസ്ഥാന്-ശ്രീലങ്ക മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ നടക്കേണ്ട മത്സരമാണ് രാത്രി എട്ടേകാലോടെ വേണ്ടെന്ന് വെച്ചത്. കളി വേണ്ടെന്ന് വെച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.
ഇതാദ്യമായാണ് പാകിസ്ഥാനെതിരെ ശ്രീലങ്ക പോയിന്റ് നേടുന്നത്. ഇതിന് മുന്‍പ് ഏഴു തവണ നടന്ന മത്സരങ്ങളിലും ലങ്ക പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തോടെ പോയിന്റ് നിലയില്‍ ശ്രീലങ്ക മൂന്നാമതും പാകിസ്ഥാന് നാലാമതുമെത്തി.















