സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ശിഖര്‍ ധവാന് കളിക്കില്ല. ശിഖര്‍ ധവാന്റെ കൈവിരലിനുണ്ടായ പരിക്കുകാരണമാണ് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ധവാന് കളിക്കാന്‍ സാധിക്കാത്തത്.
ധവാന്റെ കൈവിരലിന് പൊട്ടലുണ്ടെന്നാണ് സ്കാനിങ്ങ് റിപ്പോര്‍ട്ട്. മൂന്നാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ധവാന് ലോകകപ്പില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ശിഖര്‍ ധവാന് പകരം റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
വ്യാഴാഴ്ചയാണ് ഇനി ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ത്യ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്.