തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി സിപിഐ യിലെ ഒരു വിഭാഗം നേതാക്കൾ . ശബരിമല വിഷയത്തിൽ കാർക്കശ്യ നിലപാടിന്റെ കാര്യമില്ലെന്നും , മുഖ്യമന്ത്രി ശൈലി മാറ്റണമെന്നും ഒരു വിഭാഗം നേതാക്കൾ സംസ്ഥാന കൗൺസിലിൽ ആവശ്യപ്പെട്ടു .
ഈ വിഷയത്തിൽ പ്രായോഗിക സമീപനമാണ് വേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു . ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമാണ് . നിലവിലെ നിലപാടിൽ നിന്ന് പിന്നോക്കം പോകേണ്ടതില്ലെന്നുള്ള ഒരു വിഭാഗം നേതാക്കളുടെ പ്രസ്താവനയും വിഭാഗീയതയ്ക്ക് ഉദാഹരണമാണ് .
പിണറായി വിജയന്റെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിമര്‍ശനവും അടുത്തിടെ സിപിഐയുടെ എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിരുന്നു . വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും , ശബരിമല വിഷയത്തില്‍ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരായെന്നും ന്യൂനപക്ഷ ഏകീകരണം തോല്‍വിക്ക് കാരണമായെന്നും സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു .