നോട്ടിംഗ്ഹാം: ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന്റെ ടോസ് വൈകുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ് ടോസ് വൈകുന്നത്.
ലോകകപ്പില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്ന് കരുത്തരായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരം മൂന്നരയ്ക്ക് അമ്പയര്‍ പിച്ച് പരിശോധിച്ച ശേഷമാകും ആരംഭിക്കുക. അതേസമയം, മത്സരത്തിന് മഴ തടസ്സമായെക്കുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് മത്സരവും ജയിച്ച ആത്മവിശ്വാസത്തിലെത്തുന്ന ന്യൂസിലന്‍ഡിന്റെ ശക്തമായ ബൗളിംഗ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലായിരിക്കും രോഹിതിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക