നോട്ടിംഗ്ഹാം: മഴയെ തുടർന്ന് ഇന്ത്യ- ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലുമിടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകൾക്ക് ഓരോ പോയിന്റ് വീതം ലഭിക്കും. ഏഴ് പോയിന്റുമായി ന്യൂസിലൻഡ് പോയിന്റുപട്ടികയിൽ ഒന്നാമതും അഞ്ച് പോയിന്റുമായി ഇന്ത്യ മൂന്നാമതുമാണ്.
മഴയെ തുടർന്ന് ലോകകപ്പിൽ ഇത് നാലാമത്തെ മത്സരമാണ് ഉപേക്ഷിക്കുന്നത്. ബ്രിസ്റ്റോളിൽ നടന്ന രണ്ട് മത്സരവും സതാംപ്ടണിൽ നടന്ന ഒരു മത്സരവുമാണ് ഇതിന് മുൻപ് ഉപേക്ഷിച്ചത്.