കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം റെയ്ഡ് നടത്തിയതിനു പിന്നാലെ ജൂണ്‍ 26 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സുമിത് ശരണ്‍ ആണ് ഉത്തരവിറക്കിയത്.
ഭീകര സംഘനയുമായി ബന്ധമുണ്ടന്ന കണ്ടെത്തലിനെ തുടര്‍ന്ന് അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് അസ്ഹറുദ്ദീന് ഉള്‍പ്പെടെ ആറു പേരെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ഷെയ്ഖ് ഹിദായത്തുള്ള , ഷാഹിന്‍ ഷാ , അക്രം സിന്ധ , എം. അബൂബക്കര്‍, സദ്ദാം ഹുസൈന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ വീടുകളും, സ്ഥാപനങ്ങളും പോലീസും റവന്യൂ അധികൃതരും പരിശോധന നടത്തുകയാണ്. ഇവരും ഐഎസ് അനുകൂലികളാണെന്നാണ് പോലീസ് പറയുന്നത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണ പദ്ധതിയിട്ട ഐ എസ് ഭീകരരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ ഐ എ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് ലഘു ലേഖകള്‍, നാലു മൊബൈല്‍ ഫോണുകള്‍ , 29 സിം കാര്‍ഡുകള്‍ , 10 പെന്‍ ഡ്രൈവുകള്‍ , നാലു ലാപ് ടോപ്പുകള്‍ , ആറ് മെമ്മറി കാര്‍ഡുകള്‍ , നാലു ഹാര്‍ഡ് ഡിസ്ക് ഡ്രൈവുകള്‍ , 13 ഡിവിഡികള്‍ , 300 എയര്‍ ഗണ്‍ പെല്ലറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്തിയിരുന്നു.