ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് 87 റണ്‍സ് വിജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയക്ക് 87 റണ്‍സ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2019, 11:10 pm IST
Facebook
Twitter
WhatsAppTelegram

ഓവല്‍: ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് മുന്നില്‍ നിന്നു പട നയിച്ച മത്സരത്തില്‍ സിംഹള വീര്യം ചോര്‍ന്നു. നിശ്ചിത 50 ഓവറില്‍ ഓസ്‌ട്രേലിയ അടിച്ചു കൂട്ടിയത് 7 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാകാതെ ശ്രീലങ്ക പരാജയം സമ്മതിക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയക്കു വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണ്ണറും ആരോണ്‍ ഫിഞ്ചും കൂട്ടിച്ചേര്‍ത്തത് 80 റണ്‍സ്. വാര്‍ണ്ണര്‍ 26 റണ്‍സ് നേടി പുറത്തായി. മൂന്നാമനായെത്തിയ ഉസ്മാന്‍ ഖവാജക്കും പിടിച്ചു നില്‍ക്കാനായില്ല. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഫിഞ്ചും സ്മിത്തും ഓസ്‌ട്രേലിയന്‍ ഇന്നിംഗിസിനു വേഗം കൂട്ടി. ഫിഞ്ച് 132 പന്തില്‍ 15 ബൗണ്ടറികളും 5 സിക്‌സറുകളുമുള്‍പ്പെടെ 153 റണ്‍സ് നേടി. സ്മിത്ത് 73 റണ്‍സ് നേടി പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ 25 പന്തില്‍ 46 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കക്കു വേണ്ടി ഉസിരു ഉഡാന, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ 2 വിക്കറ്റ് വീതം നേടിയപ്പോള്‍ ലസിത് മലിംഗ 10 ഓവറില്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

335 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ലങ്കക്ക് വേണ്ടി ഓപ്പണര്‍മാരായ കരുണരത്‌നെയും കുശാല്‍ പെരേരയും ആദ്യ വിക്കറ്റില്‍ 115 റണ്‍സാണ് നേടിയത്. പെരേര 36 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ നായകന്‍ കരുണരത്‌നെ സെഞ്ച്വറിക്ക് 3 റണ്‍സ് മാത്രം അകലെ വീണു. ഓപ്പണര്‍മാരെ നഷ്ടമായതോടെ ശ്രീലങ്ക കൂട്ടത്തകര്‍ച്ച നേരിട്ടു. 30 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് പിന്നീട് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. കെയ്ന്‍ റിച്ചാഡ്‌സണ്‍ 3 വിക്കറ്റും പാറ്റ് കമ്മിന്‍സ് 2 വിക്കറ്റും സ്വന്തമാക്കി.

Share198
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies