ടോട്ടനാം: ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് ജയം. 322 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. ഷക്കീബ് അൽ ഹസന്റെ സെഞ്ച്വറി പ്രകടനമാണ് ബംഗ്ലാദേശിന് അനായാസ ജയം സമ്മാനിച്ചത്.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 8 വിക്കറ്റ് നഷ്ടത്തിലാണ് 321 റൺസ് നേടിയത്. 96 റൺസെടുത്ത ഷായ് ഹോപ്പിന്റെയും 70 റൺസെടുത്ത എവിൻ ലെവിസിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് വിൻഡീസിന് മികച്ച സ്കോർ സമ്മാനിച്ചത്.