Kerala

അഞ്ചലില്‍ വീട്ടമ്മയ്ക്ക് എസ്എഫ്‌ഐ നേതാവിന്റെ ക്രൂര മര്‍ദ്ദനം

അഞ്ചല്‍: അഞ്ചലില്‍ വീട്ടമ്മക്ക് ക്രൂര മര്‍ദ്ദനം. എസ്എഫ്‌ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണു വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്.

അഞ്ചല്‍ പനയഞ്ചേരി കൃഷ്ണ ലയത്തില്‍ രജനി വിക്രമനാണു എസ്എഫ്‌ഐ നേതാവിന്റെ മര്‍ദനമേറ്റത്. ബിനുദയന്റെ വീട്ടിലെ നായ രജനിയുടെ മകളെ കടിയ്ക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് വീട്ടമ്മയ്ക്ക് മാര്‍ദനമേറ്റത്. വീട്ടമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ബിനുദയനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് അഞ്ചല്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് മൊഴി രേഖപ്പെടുത്തി ബിനുദയനെതിരെ കേസെടുത്തതായി എസ്.ഐ ശ്രീകുമാര്‍ പറഞ്ഞു. വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയശേഷം ഇയാള്‍ നിലത്തിട്ട് വലിച്ചിഴച്ചതായും രജനിയുടെ പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ രജനി വിക്രമനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനുദയന്‍ പോലീസ് കസ്റ്റഡിയിലാണ്.

490 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close