മനാമ:അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ബഹ്റൈനിലും വിവിധ പരിപാടി നടത്തുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
ജൂൺ 21-ന് വൈകീട്ട് ഏഴുമുതൽ ഒൻപതു മണിവരെ ബഹ്റൈൻ യുവജന, കായികവകുപ്പു മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു