ലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2019, 07:25 am IST
Facebook
Twitter
WhatsAppTelegram

ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്‌ക്ക് അവിസ്മരണീയ ജയം. ആതിഥേയരെ 20 റൺസിനാണ് ശ്രീലങ്ക കീഴടക്കിയത്. 43 റൺസ് വഴങ്ങി നാല് വിക്കറ്‍റെടുത്ത ലസിത് മലിംഗയാണ് കളിയിലെ താരം.

ലങ്കൻ ബൗളർമാരുടെ പോരാട്ടവീര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിംഗ് നിര. ലോകകപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് 20 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ തുടക്കം തകർച്ചയോടെ. സ്കോർബോർഡിൽ മൂന്ന് റൺസ് ചേർക്കുമ്പോഴേക്കും ലങ്കയുടെ ഓപ്പണർമാരായ കരുണരത്നയും കുശാൽ പെരേരയും മടങ്ങി. പിന്നെ അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും ചേർന്ന് രക്ഷാ പ്രവർത്തനം.

49 റൺസുമായി ഫെർണാണ്ടോ മടങ്ങിയെങ്കിലും എയ്ഞ്ചലോ മാത്യൂസ് എത്തിയതോടെ ലങ്ക മുന്നോട്ട്. 46 റൺസ് എടുത്ത കുശാൽ മെൻഡിസിനെയും തൊട്ടടുത്ത പന്തിൽ ജീവൻ മെൻഡിസിനെയും പുറത്താക്കി റാഷിദ് ലങ്കയെ ഞെട്ടിച്ചു. ധനഞ്ജ ഡിസിൽവയ്‌ക്കൊപ്പം മാത്യൂസിന്‍റെ അർദ്ധ സെഞ്ചുറി കൂട്ടുകെട്ട്. 50 ഓവർ പൂർത്തിയാകുമ്പോൾ ശ്രീലങ്ക 9 വിക്കറ്റിന് 232 റൺസ് എന്ന നിലയിൽ. ബാറ്റിംഗിൽ ലങ്കൻ നിരയുടെ നട്ടെല്ലായി എയ്ഞ്ചലോ മാത്യൂസ്. പുറത്താകാതെ 115 പന്തിൽ നിന്നും 85 റൺസ്.

താരതമ്യേന ചെറുതെന്ന തോന്നിയ വിജയലക്ഷ്യം. ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനുമെതിരെ മിന്നുന്ന ബാറ്റിംഗ് കാഴ്ചവച്ച ഇംഗ്ലണ്ട് ബാറ്റിംഗ് നിര. തുടക്കത്തിൽ ജോണി ബെയർ സ്റ്റോയെ പുറത്താക്കി മലിംഗ ഞെട്ടിച്ചു. തൊട്ടുപിന്നാലെ 14 റൺസുമായി ജെയിംസ് വിൻസും പുറത്ത്.

ജോ റൂട്ടും ബെൻ സ്റ്റോക്സും ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് ജയപ്രതീക്ഷയിൽ. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയതിന് പിന്നാലെ റൂട്ടിനെ പുറത്താക്കി മലിംഗ മത്സരം ലങ്കയ്‌ക്ക് അനുകൂലമാക്കി. ജോസ് ബട്‍ലറും മൊയിൻ അലിയും പൊരുതാതെ മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ബെൻ സ്റ്റോക്സിൽ. മാർക് വുഡിനെ അവസാന വിക്കറ്റിൽ കൂട്ടുപിടിച്ച് ബെൻ സ്റ്റോക്സ് തകർത്തടിച്ചതോടെ വീണ്ടും പ്രതീക്ഷ.

എന്നാൽ 47-ാം ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത സ്റ്റോക്സിന്‍റെ തീരുമാനം പിഴച്ചു. തൊട്ടടുത്ത പന്തിൽ മാർക് വുഡിനെ പുറത്താക്കി നുവാൻ പ്രദീപ് ലങ്കയുടെ പ്രതീക്ഷ കാത്തു. 89 പന്തിൽ നിന്നും പുറത്താകാതെ 82 റൺസെടുത്ത ബെൻ സ്റ്റോക്സ് നിരാശയോടെ മടങ്ങി.

Share332
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies