അന്താരാഷ്ട്രാ യോഗാ ദിനത്തിന്റെ ഭാഗമായി ബഹറിനിലെ 24 ഓളം ഇന്ത്യൻ കൂട്ടായ്മകൾ ഒരു കുടക്കീഴിൽ അണിനിരന്നു കൊണ്ട് ആയിരക്കണക്കിനാളുകൾ പങ്കെടുത്ത യോഗാ ദിനാചരണം നടന്നു.
. യോഗോൽസവ്- 19 എന്ന പേരിൽ പ്രിൻസ് ഖലീഫ പാർക്കിൽ വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടന്ന പരിപാടിയിൽ മുഹറഖ് മുൻസിപ്പാലിറ്റി ഡയറക്റ്റർ എഞ്ചിനീയർ അലി ജോധർ മുഖ്യാതിഥിയായിരുന്നു.
ഉൽഘാടന ചടങ്ങിൽ യോഗോൽസവ് – 19 കൺവീനർ ശ്രീ പ്രദീപ് കുമാർ സ്വാഗതവും, പ്രവാസികൾക്കിടയിൽ സമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ശ്രീ ഭഗവാൻ അസർ പോട്ട ആശംസകളുമർപ്പിച്ചു.
ഗോൽസവ് 19 ന്റെ സഹകൺവീനറും ബഹറിൻ സംസ്കൃതി ജനറൽ സിക്രട്ടറിയുമായ പ്രവീൺ കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി: ഉൽഘാടനസഭക്ക് ശേഷം നടന്ന യോഗാ പ്രദർശനത്തിൽ 1700 ൽ പരം ആളുകൾ പങ്കെടുത്തു…