തിരുവനന്തപുരം: ബസുടമകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും. മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനം. 400 ഓളം ബസ് സര്‍വീസുകളാണ് അനിശ്ചിതക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നത്.
പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പതിനായിരം രൂപയാണ് ഓരോ ബസ്സുകള്‍ക്കും പിഴയീടാക്കുന്നതെന്നാണ് ബസുടമകളുടെ ആരോപണം.
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണി മുടക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ അധിക സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ആരംഭിക്കും. ഓരോ സോണിലും അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള പരമാവധി കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.