തിരുവനന്തപുരം: കൊല്ലം-തിരുവനന്തപുരം റെയില്‍ പാതയില്‍ നവീകരണ ജോലി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണവും സമയമാറ്റവും ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ.
ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് തിരുവനന്തപുരത്ത് താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിക്കും. ജൂണ്‍ 26 മുതല്‍ ജൂലൈ 1 വരെയും ജൂലൈ മൂന്ന് മുതല്‍ ആറ് വരെയുമാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. പകരം ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ഒരു പ്രത്യേക പാസഞ്ചര്‍ തീവണ്ടി ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന്റെ അതേ സ്റ്റോപ്പുകളോടെ ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തും.
രാത്രി 12.35 ന് പുറപ്പെടുന്ന കൊച്ചുവേളി-ലോക്മാന്യതിലക് ടെര്‍മിനസ് ദ്വൈവാര സുപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി പുലര്‍ച്ചെ 1.55 നായിരിക്കും പുറപ്പെടുന്നത്. ജൂണ്‍ 27, ജുലൈ 1, ജൂലൈ 4 ദിവസങ്ങളിലായിരിക്കും ഈ സമയമാറ്റം.
രാത്രി 12.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂര്‍ 20 മിനിട്ട് വൈകി 1.50 നായിരിക്കും പുറപ്പെടുന്നത്. ജൂണ്‍ 29, ജൂലൈ 6 എന്നീ ദിവസങ്ങളിലായിരിക്കും സമയമാറ്റം.