മുംബൈ: ടീം ഇന്ത്യയുടെ പുതിയ എവേ കിറ്റ് പുറത്തിറക്കി. ഓറഞ്ച് നിറത്തിലുള്ള ജെഴ്സി അടങ്ങുന്ന കിറ്റ് ടീമിന്റെ കിറ്റ് നിർമ്മാതാക്കളായ നൈക്കിയാണ് പുറത്തിറക്കിയത്. ടീം ജെഴ്സിയെപ്പറ്റി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിനിടയിലാണ് പുതിയ കിറ്റ് പുറത്തിറക്കിയത്.
ജെഴ്സിയുടെ മുൻഭാഗത്ത് കടുംനീല നിറമാണ് നൽകിയിരിക്കുന്നത്. വശങ്ങളും പിൻഭാഗവും പൂർണ്ണമായും ഓറഞ്ച് നിറത്തിലാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ ഈ ജെഴ്സിയിലാകും ഇറങ്ങുക.
ഇക്കാര്യം ബിസിസിഐയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Presenting #TeamIndia's Away Jersey 🤩🤩🇮🇳🇮🇳 What do you make of this one guys? #TeamIndia #CWC19 pic.twitter.com/TXLuWhD48Q
— BCCI (@BCCI) June 28, 2019















