ന്യൂഡൽഹി : ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും . ഓറഞ്ച് ജേഴ്സിയിലാണ് ഇന്ന് ടീം ഇന്ത്യ കളിക്കളത്തിലെത്തുക .
ഓറഞ്ച് നിറത്തിലുള്ള ജെഴ്സി അടങ്ങുന്ന കിറ്റ് ടീമിന്റെ കിറ്റ് നിർമ്മാതാക്കളായ നൈക്കിയാണ് പുറത്തിറക്കിയത്. ടീം ജെഴ്സിയെപ്പറ്റി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിനിടയിലാണ് പുതിയ കിറ്റ് പുറത്തിറക്കിയത്.
ജെഴ്സിയുടെ മുൻഭാഗത്ത് കടുംനീല നിറമാണ് നൽകിയിരിക്കുന്നത്. വശങ്ങളും പിൻഭാഗവും പൂർണ്ണമായും ഓറഞ്ച് നിറത്തിലാണ്.
മത്സരിക്കുന്ന രണ്ടു ടീമുകളും ഒരേനിറമുള്ള ജേഴ്സി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.ഇംഗ്ലണ്ടിന്റെ ജേഴ്സിയുടെ നിറവും ഇന്ത്യയുടെ ജേഴ്സിയുടെ നിറവും നീലയായതിനാല്‍ ഇന്ത്യയ്ക്ക് മറ്റൊരു നിറമുള്ള ജേഴ്സി കണ്ടെത്തണം. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീം ഇന്ത്യയ്ക്കായി ഓറഞ്ച് ജേഴ്സി പുറത്തിറക്കിയത് .















