ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 338 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ജോണി ബെയര്‍ സ്റ്റോയുടെ സെഞ്ചുറിയും ജേസന്‍ റോയ്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളുമാണ് ഇംഗ്ലണ്ടിന് കരുത്തായത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ നിലവില്‍ 3 വിക്കറ്റിന് 201 റണ്‍സ് എന്ന നിലയിലാണ്.
വിരാട് കൊഹ്ലി ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. രോഹിത് ശര്‍മ സെഞ്ചുറി നേടി.















