ബെലെ ഹോറിസോണ്ട: കോപ്പ അമേരിക്ക ഫുട്ബോളിൽ ആവേശകരമായ സെമി പോരാട്ടത്തിൽ അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിന്റെ ജയം. ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടോ ഫെര്‍മിനോ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്.
മത്സരത്തിന്റെ 19–ാം മിനിറ്റിൽ ജീസസ് ആണ് മഞ്ഞപ്പടയ്‌ക്കുവേണ്ടി ആദ്യം ഗോൾവല ചലിപ്പിച്ചത്. തിരിച്ചടിക്കാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്രസീലിന്റെ കരുത്തുറ്റ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.
65-ാം മിനിറ്റിൽ ലഭിച്ച ഗോൾ കിക്ക് മെസിക്ക് മുതലാക്കാനായില്ല. 71-ാം മിനിറ്റിൽ റോബര്‍ട്ടോ ഫെര്‍മിനോയിലൂടെയാണ് ബ്രസീൽ ലീഡുയർത്തിയത്.















