ലണ്ടന്‍: ലോക മൂന്നാം നമ്പര്‍ പുരുഷതാരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് മത്സരങ്ങളുടെ മൂന്നാം റൗണ്ടില്‍ കടന്നു. ബ്രിട്ടന്റെ ജെ ക്ലാര്‍ക്കിനെയാണ് പരാജയപ്പെടുത്തിയത്.
തുടര്‍ച്ചയായി 17-ാം തവണ മൂന്നാം റൗണ്ടിലെത്തുന്ന താരം എന്ന മുന്‍ ടെന്നീസ് ഇതിഹാസം ജിമ്മികോണേഴ്‌സിന്റെ റെക്കോഡിനൊപ്പമായി ഫെഡറര്‍.
ക്ലാര്‍ക്കിനെതിരെ രണ്ട-ാം സെറ്റില്‍ ശക്തമായ ചെറുത്തുനില്പ് നടത്തിയാണ് ഫെഡറര്‍ മത്സരം 6-1, 7-6(3),6-2 എന്ന നിലയില്‍ പിടിച്ചെടുത്തത്.
8 തവണ കിരീടം നേടിയ ഫെഡറര്‍ ആദ്യറൗണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ ഹാരീസിനോട് വിയര്‍പ്പോഴുക്കിയാണ് ജയം നേടിയത്. ആദ്യ സെറ്റ് 3-6ന് പിടിച്ചെടുത്ത ഹാരിസിന് പിന്നീട് ടെന്നീസ് പുല്‍ത്തകിടിയിലെ രാജകുമാരന്റെ കളികണ്ടു നില്‍ക്കെണ്ടിവന്നു. മത്സരം ഫെഡറര്‍ 3-6,6-1,6-2,6-2ന് പിടിച്ചെടുത്തു.















