കുവൈറ്റ് സിറ്റി : ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ല സെക്രട്ടറിയും തിരുവനന്തപുരം സി.എച്ച്. സെന്റര്‍ വൈസ് പ്രസിഡന്റും, ലീഗിന്റെ വിവിധ മേഖലകളിലും കര്‍മ്മ നിരതനായിരുന്ന കരമന മാഹീന് ഹാജിയുടെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. തിരുവനന്തപുരം ജില്ല കമ്മറ്റി അനുശോചന യോഗവും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലെ കെ.എം.സി.സി ഓഫീസില്‍ വെച്ച് നടന്ന അനുശോചന യോഗം കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മറ്റി ആക്റ്റിംങ് പ്രസിഡന്റ് ഖാലിദ് ഹാജി ഉത്ഘാടനം ചെയ്തു. ആലംങ്കോട് നസീര്‍ ഖാന് അദ്ധ്യക്ഷനായിരുന്നു.
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡന്റ് ഹാരീസ് വള്ളിയോത്ത്,സെക്രട്ടറി എഞ്ചി.മുഷ്താഖ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൂടാല്‍, വയനാട് ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍, കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദു കടവത്ത്, വേങ്ങര മണ്ഡലം പ്രസിഡണ്ട് അജ്മല്‍ വേങ്ങര തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ജില്ല ജനറല്‍ സെക്രട്ടറി ഷാജഹാന് സ്വാഗതവും ട്രഷറര്‍ നവാസ് മുസ്ലിയാര് നന്ദിയും പറഞ്ഞു.