നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണം ഒന്നാം പ്രതി എസ്.ഐ സാബുവിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും. കൂടതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതേ സമയം പിടിയിലാകാനുള്ള മറ്റ് രണ്ട് പോലിസുകാരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഒപ്പം കസ്റ്റഡി മരണ കേസില്‍ രണ്ടു പോലീസുകാരെ കൂടി പ്രതിചേര്‍ക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മര്‍ദ്ദനത്തില്‍ പങ്കാളികളായ മറ്റ് രണ്ട് പേരെക്കൂടി പ്രതി പട്ടികയില്‍ ചേര്‍ക്കുന്നത്.
കേസിലെ നാലാം പ്രതി സജീവ് ആന്റണിയുടെ ജാമ്യാപേക്ഷ ഇന്ന് തൊടുപുഴ കോടതിയിലെത്തും. പീരുമേട് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ലാ കോടതിയിലേക്ക് നീങ്ങിയത്.
അതേ സമയം എസ്.പിക്കെതിരെ കൂടുതല്‍ നടപടികള്‍ ആവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തില്‍ നാളെ പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തും.