തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഇന്നലെ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കുത്താന്‍ വേറെ ആളെ കിട്ടാതെ വന്നപ്പോള്‍ എസ്എഫ്ഐ സ്വന്തം പാര്‍ട്ടിക്കാരനെ തന്നെ കുത്തിയെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.
ആദ്യം അവര്‍ കെഎസ്യുക്കാരെ കുത്തി. പിന്നെ മറ്റു പാര്‍ട്ടിക്കാരെ കുത്തിയ ശേഷം അവര്‍ എഐഎസ്എഫുകാരെ കുത്തി. ഒടുവില്‍ യൂണിവേഴ്സിറ്റി കോളേജ് ആയതിനാല്‍ കുത്താന്‍ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോള്‍ എസ്എഫ്ഐക്കാരനെ തന്നെ കുത്തിയെന്നും എംഎല്‍എ പരിഹസിച്ചു. സഹപാഠികള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത് അനുസരിച്ചാണെങ്കില്‍ എസ്എഫ്ഐ കൊടിയുമെടുത്ത് ആദ്യം ഇറങ്ങുന്നവനെ തന്നെയാണ് കുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം ഓരോ ലോഡ് വീതം കൊടിയില്‍ വെച്ചാല്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കുമെന്നും എംഎല്‍എ വിമര്‍ശിച്ചു.