തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി എട്ടിനും പത്തിനുമിടയില്‍ ചിലസ്ഥലങ്ങളില്‍ വൈദ്യുത നിയന്ത്രണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
കേന്ദ്ര വൈദ്യുതിയില്‍ 200 വാട്ടിന്റെ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വൈദ്യൂത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്.