മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെയും പരിശീലക സംഘത്തെയും കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ച് ബിസിസിഐ. രവി ശാസ്ത്രിയും സംഘവും ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷകള്‍ ക്ഷണിച്ചത്. ജൂലൈ 30 വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് പുതിയ പരിശീലകനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.
പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുമ്പോള്‍ ഇവരായിരിക്കും ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക. പ്രധാന പരിശീലകന്, ബൗളിങ്ങ് പരിശീലകന്, ബാറ്റിംഗ് പരിശീലകന്, ഫീല്‍ഡിങ്ങ് പരിശീലകന്, ഫിസിയോ, സ്ട്രങ്ങ്ത് ആന്‍ഡ് കണ്ടീഷനിങ്ങ് കോച്ച്, അഢ്മിനിസ്ട്രേറ്റിവ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.