തിരുവനന്തപുരം: യൂണിവേഴ്സിറ്റി വിഷയത്തിലും പിഎസ്സിയില് നടക്കുന്ന ക്രമക്കേടിലും നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എ ബി വി പി സംഘം കേരള ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. എ ബി വി പി സംസ്ഥാന സെക്രട്ടറി വി മനു പ്രസാദ്, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ വിനീത് മോഹന്‍, കെ.എം രവിശങ്കര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വൈശാഖ് സദാശിവന് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
എ ബി വി പി ഉന്നയിച്ച വിഷയങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്കി.
വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നസീം ഇരുപത്തിയെട്ടാം റാങ്കുകാരനായുമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും , പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതികളായ എസ് എഫ് ഐ നേതാക്കള്‍ക്ക് പോലീസ് സെലക്ഷന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദ് ചെയ്യണമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു പറഞ്ഞിരുന്നു.