ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. സച്ചിനൊപ്പം ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡിന്‍, വനിതാ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയുടെ കാതറിന്‍ ഫിറ്റ്‌സ്പാട്രിന്‍ എന്നിവര്‍ക്കും ഹാള്‍ ഓഫ് ഫെയിം നല്‍കി ആദരിച്ചു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണിതെന്ന് സച്ചിന്‍ പറഞ്ഞു. വിരമിച്ചതിനു അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാത്രമെ പട്ടികയില്‍ ഇടം നേടാന്‍ കഴിയു. 2013 നവംബറിലായിരുന്നു സച്ചിന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. വിവിധ ഫോര്‍മാറ്റുകളിലായി 100 സെഞ്ചുറിയും 34,357 റണ്‍സും സച്ചിന്റെ പേരിലുണ്ട്.
2009 ജനുവരി മുതലാണ് ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച പുരുഷ, വനിതാ താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെ(2015), രാഹുല്‍ ദ്രാവിഡ്(2018), കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിഷന്‍ സിങ് ബേദി എന്നിവര്‍ 2009ലും ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടിയിരുന്നു.















