ന്യൂഡല്‍ഹി: കേന്ദ്ര,സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കാലാവധി അഞ്ചില്‍ നിന്നും മൂന്നുവര്‍ഷമാക്കി കൊണ്ടുള്ള മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. കമ്മിഷനുകളെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളതാക്കാന് ഭേദഗതി വഴിയൊരുക്കുമെന്നു അദ്ദേഹം പറഞ്ഞു.
കേന്ദ്ര,സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ കാലാവധിയും ശമ്പളവും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. ബില്ലിന്റെ ഭേദഗതി പ്രകാരം സുപ്രീംകോടതി മുന്‍ ജഡ്ജിമാര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനാകാം. നിലവില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജഡ്ജിമാര്‍ക്കു മാത്രമെ അധ്യക്ഷനാകാന്‍ കഴിഞ്ഞിരുന്നുള്ളു.
ഇനി മുതല്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍ക്കു സംസ്ഥാന കമ്മിഷന് അധ്യക്ഷനാകാം. നിലവില്‍ മുന്‍ ചീഫ് ജഡ്ജിമാരെ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്.
പിന്നാക്ക വിഭാഗം, ശിശു സംരക്ഷണം, ഭിന്നശേഷി എന്നിവയുമായി ബന്ധപ്പെട്ട ദേശീയ കമ്മിഷനുകളിലെ അധ്യക്ഷന്മാര്ക്കും മനുഷ്യാവകാശ കമ്മിഷന് അംഗങ്ങളാകാം.