ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ കാണാന്‍ ഇന്ന് ഒരു കുഞ്ഞ് അതിഥി എത്തി. ബിജെപി എംപി സത്യനാരായണ ജതിയയുടെ ചെറുമകളാണ് പാര്‍ലമെന്റില്‍ മോദിയെ കാണാന്‍ എത്തിയത്. പ്രധാനമന്ത്രിയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.
പ്രധാനമന്ത്രി കുഞ്ഞുമായി കസേരയില്‍ ഇരിക്കുന്നതും കളിക്കുന്നതുമായ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തിരക്കിനിടയിലും കുഞ്ഞുമായി കളിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തി. പ്രധാനമന്ത്രി കുഞ്ഞുമായി കളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Prime Minister Narendra Modi: "A very special friend came to meet me in Parliament today." (From PM Modi's Instagram feed) pic.twitter.com/osBTm9gHQZ
— ANI (@ANI) July 23, 2019