ഒരു പേരിലൊക്കെ എന്തിരിക്കുന്നു; പറയാന്‍ വരട്ടെ; ഒരു പേരില്‍ ജീവിതം പടുത്തുയര്‍ത്തിയ പെണ്‍കുട്ടിയുടെ കഥ കേള്‍ക്കാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഒരു പേരിലൊക്കെ എന്തിരിക്കുന്നു; പറയാന്‍ വരട്ടെ; ഒരു പേരില്‍ ജീവിതം പടുത്തുയര്‍ത്തിയ പെണ്‍കുട്ടിയുടെ കഥ കേള്‍ക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2019, 12:35 pm IST
FacebookTwitterWhatsAppTelegram

സ്വന്തം പേര് മൂലം കണ്ണീര്‍ നിറഞ്ഞിരുന്ന ബാല്യത്തില്‍ നിന്നും വിജയത്തിന്റെ പുഞ്ചിരി പടര്‍ത്തിയ പെണ്‍കുട്ടിയുടെ കഥ. ‘വേണ്ടാം’- തിരുവള്ളൂര്‍ നാരായണപുരം ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളായ അശോകന്‍-ഗൗരി ദമ്പതികളുടെ നാലാമത്തെ മകളുടെ പേരാണിത്. മൂന്ന് പെണ്‍കുട്ടികള്‍ക്കു ശേഷം ആണ്‍കുട്ടിക്കു കാത്തിരുന്ന ദമ്പതികള്‍ക്ക് പിറന്ന നാലാമത്തെ പെണ്‍കുട്ടി. തങ്ങളുടെ ആഗ്രഹം നടക്കാതെ വന്നപ്പോള്‍ പിറന്നുവീണ പെണ്‍കുട്ടിയോടുള്ള അനിഷ്ടം പേരിലും നിറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ട എന്ന അര്‍ത്ഥത്തോടെ അവര്‍ അവളെ വേണ്ടാം എന്നു വിളിച്ചു. അതെ വേണ്ടാം എന്നാല്‍ വേണ്ട എന്നര്‍ത്ഥം.

സ്വന്തം പേര് മൂലം കണ്ണീര്‍ നിറഞ്ഞതായിരുന്നു അവളുടെ ബാല്യം. സുഹൃത്തുകളുടെയും നാട്ടുക്കാരുടെയും മുന്നില്‍ കളിയാക്കല്‍ ഏല്‍ക്കേണ്ടി വന്നു.

എന്നാല്‍ ഇതു പഴയകഥ… അന്നു വേണ്ടാതിരുന്ന വേണ്ടാം ഇന്നു കുടുംബത്തിനു മാത്രമല്ല ഗ്രാമത്തിനു മുഴുവന്‍ അഭിമാനമാണ്. ബിടെക് പൂര്‍ത്തിയാക്കിയ വേണ്ടാമിനെ തേടി വന്നത് ജപ്പാനിലെ 22 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുളള സ്വകാര്യകമ്പനിയുടെ ജോലിയാണ്. ഇന്നവള്‍ തിരുവള്ളൂര്‍ ജില്ലയിലെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായുളള ബ്രാന്‍ഡ് അംബാസഡറാണ്. ഞങ്ങള്‍ക്ക് വേണ്ട എന്നുള്ള വിളി കേട്ടു കരഞ്ഞു കലങ്ങിയ കണ്ണുകളില്‍ ഇന്നു വിജയത്തിന്റെ തിളക്കമാണ്.

പേരിലെ അതൃപ്തി മകളോട് കാണിച്ചിട്ടില്ലെന്നു കുടുംബം പറയുന്നു. മകളുടെ ആഗ്രഹപ്രകാരമാണ് ബിടെകിന് ചേര്‍ത്തതെന്നും ജാപ്പനീസ് ഭാഷ പഠിപ്പിച്ചതെന്നും അച്ഛന്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കാരണം അവള്‍ക്ക് അപമാനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. മാതാപിതാക്കളോട് പരിഭവം ഇല്ലെന്നും അന്നും അവര്‍ക്ക് എന്നോട് സ്‌നേഹം മാത്രമാണെന്നും വേണ്ടാം പറയുന്നു.

ഒരിക്കല്‍ ഞങ്ങള്‍ക്ക് വേണ്ട എന്നു വിളിച്ച അച്ഛന്‍ സന്തോഷക്കണ്ണീര്‍ തുടച്ചു കൊണ്ടു പറഞ്ഞു. എന്റെ പൊന്നു മകളെ ‘ഞങ്ങള്‍ക്കു വേണം’. പെണ്‍കുട്ടികള്‍ ബാധ്യതയല്ല. അനുഗ്രഹമാണ്.

അതെ ഞങ്ങള്‍ക്ക് വേണ്ട എന്ന വേണ്ടാം ഇന്നു ഞങ്ങള്‍ക്ക് വേണം. പേരിലെ അര്‍ത്ഥം വിജയം കൊണ്ട് കഴുകികളഞ്ഞവള്‍. തളരാതെ നേടിയ വിജയത്തിന്റെ പ്രതീകമായി വേണ്ടാം മാറി.

Share178TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies