സോള്‍: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കളി കാണാനെത്തിയവര്‍ നിരാശരായി. താരം കളിക്കുമെന്ന് സംഘാടകര്‍ അറിയിച്ചതിനേ തുടര്‍ന്ന് കളി കാണാനെത്തിയ കൊറിയന്‍ ആരാധകര്‍ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കൊറിയന്‍ കെ ലീഗിലെ താരങ്ങള്‍ ഉള്‍പ്പെടുന്ന ഓള്‍ സ്റ്റാര്‍ ടീമും റൊണാള്‍ഡോയുടെ യുവന്റസും തമ്മില്‍ കഴിഞ്ഞ ആഴ്ച സൗഹൃദ മത്സരം നടന്നിരുന്നു. ഈ മത്സരത്തില്‍ ക്രിസ്റ്റിയാനോ കളിക്കുമെന്ന് സംഘാടകര്‍ അറിയിച്ചതിനേ തുടര്‍ന്ന് 60,000ത്തോളം കാണികളാണ് മത്സരം കാണാനെത്തിയത്. എന്നാല്‍ താരം കളിക്കളത്തിലിറങ്ങിയില്ല. ഇതില്‍ ക്ഷുഭിതരായ കാണികള്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ജൂലൈ 3നാണ് ജുവന്റസ്-ഓള്‍ സ്റ്റാര്‍ മത്സരം നടന്നത്. കളിക്കിടെ ക്രിസ്റ്റ്യാനോ ഇറങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. എന്നാല്‍ താരം കളിക്കാതിരുന്നതോടെ സംഘാടകരും കുഴപ്പത്തിലായിരിക്കുകയാണ്.















