സൂറിച്ച്: ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പൂര്‍ത്തിയായി. പട്ടികയില്‍ 10 താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അഞ്ച് തവണ വീതം പുരസ്‌കാരം നേടിയിട്ടുള്ള ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എന്നിവരും അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ തവണ മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ട ക്രൊയോഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് പട്ടികയില്‍ ഇടം നേടിയിട്ടില്ല. ലിവര്‍പൂള്‍ പ്രതിരോധനിര താരം വിര്‍ജില്‍ വാന്‍ ഡെയ്ക് . യുവന്റ്‌സ് താരം മാത്തിസ് ഡി ലിറ്റ്, ബാഴ്‌സയുടെ ഫ്രാങ്ക് ഡി യോംഗ് തുടങ്ങിയ ഹോളണ്ടില്‍ നിന്നുള്ള കളിക്കാര്‍ അന്തിമ പട്ടികയില്‍ ഇടം നേടിയത് ശ്രദ്ധേയമായി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കനത്ത പോരാട്ടമാണ് ഇത്തവണ ഉണ്ടാകുക എന്നാണ് സൂചന. പ്രവചനങ്ങള്‍ക്കതീതമായി ആരാകും ഇത്തവണത്തെ ഫുട്‌ബോള്‍ലോകത്തെ രാജകുമാരന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധക ലോകം.















