ന്യൂഡല്‍ഹി: യാക്കോബായ സഭയുടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി. വിശ്വാസികള്‍ക്ക് മൃതദേഹം സ്വന്തം വിശ്വാസം അനുസരിച്ച് സംസ്ക്കരികാനുള്ള അവകാശം വേണമെന്നാവശ്യമുള്ള യാക്കോബായ സഭയുടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്.
ജസ്റ്റിസ് എസ്എ ബോബഡേ അദ്ധ്യക്ഷനായ കോടതിയാണ് ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് അറിയിച്ചത്വിഷയത്തില് യാക്കോബായ സഭയ്ക്ക് വിശാല ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
സ്വന്തം വിശ്വാസം അനുസരിച്ച് സംസ്കരിക്കപ്പെടാനുള്ള അവകാശത്തെ നിഷേധിക്കരുതെന്ന് സമാനമായ മറ്റൊരു കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് പരാമര്‍ശം നടത്തിയിരുന്നു.
ഇക്കാര്യത്തില്‍ ചൊവ്വാഴ്ച വിശദമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.