ശീനഗര്‍ : ഷോപിയാനില്‍ ഭീകരരും സൈനികരും തമ്മിലുള്ള വെടിവയ്പില്‍ ഭീകരന് കൊല്ലപ്പെട്ടു. ഒരു സൈനികന് വീരമൃത്യു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.
ഭീകരര്‍ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തോഷന് ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. തിരച്ചിലില്‍ സ്ഥലത്തു നിന്നും വന്‍ ആയുധ ശേഖരവും സൈന്യം കണ്ടെടുത്തു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
മരിച്ച സൈനികന് 34 രാഷ്ട്രീയ റൈഫിള്‍സില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണെന്നാണ് വിവരം.