ബുവേനോസ് ആരിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ക്യാപ്റ്റനും ബാഴ്‌സലോണ താരവുമായ ലയണല്‍ മെസ്സിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ 3 മാസം വിലക്ക്. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് മെസിക്കെതിരെ നടപടി സ്വീകരിച്ചത്.
കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റ് ബ്രസ്സീലിനെ ചാമ്പ്യനാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന വിവാദ പരാമര്‍ശമാണ് താരത്തെ കുടുക്കിയത്.
കോപ്പ അമേരിക്ക ഫുട്‌ബോളിലെ മൂന്നാം പോരാട്ടത്തില്‍ ചിലിക്കെതിരെ മെസ്സി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതിന് ശേഷമാണ് വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയത്.
ചിലി താരം ഗാരിയുമായി ഗൗണ്ടില്‍ ഏറ്റുമുട്ടിയതിനാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. റഫറിക്കെതിരെ കടുത്ത വിമര്‍നങ്ങള്‍ നടത്തിയ മെസ്സി മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ സ്ഥീകരിക്കാന്‍ എത്തിയിരുന്നില്ല.
ബ്രസീലിനു കപ്പ് നല്‍കാനുള്ള കളികള്‍ നടക്കുന്നതായി മെസ്സി ആക്ഷേപിച്ചിരുന്നു.വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മെസ്സിക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കും 1.03 ലക്ഷം രൂപ പിഴയും ശിക്ഷയും ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 3 മാസം വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള തീരുമാനം മെസ്സിയെ തേടിയെത്തിയിരുക്കുന്നത്.
ഇതിനാല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന സൗഹൃദ ഫുട്‌ബോളില്‍ കളിക്കാന്‍ മെസ്സിക്ക് കഴിയില്ല.
സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ മെസ്സിക്ക് 7 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും.















