ബെര്‍ലിന്‍:കഴിഞ്ഞ ദിവസം ജര്‍മ്മനിയിലെ സെന്റ് എലിസബത്ത് ആശുപത്രിയില്‍ സിന്‍ഡി എന്ന മുപ്പത്തിമൂന്നുകാരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ അവന്റെ വളര്‍ച്ച കണ്ട് വൈദ്യലോകം തന്നെ ഞെട്ടിയിരിക്കുകയാണ്.
65 സെന്റിമീറ്റര്‍ ആണ് ആ ഇത്തിരി കുഞ്ഞന്റെ നീളം. അവനാണ് ഇന്ന് ലോകത്തിന്റെ ചര്‍ച്ചാ വിഷയവും.ജര്‍മന്‍ നഗരമായ മ്യൂണ്ഷ്യന് ഗ്ലാഡ് ബെക്കലിലാണ് വൈദ്യലോകത്തെ അമ്പരിപ്പിച്ച സംഭവമുണ്ടാകുന്നത്. 4.720 കിലോ ഗ്രാം തൂക്കവും , 65 സെന്റിമീറ്റര്‍ നീളവുമായിരുന്നു വിന്‍സെന്റ് മാര്ട്ടിന് എന്ന നവജാതശിശുവിന്.
കുഞ്ഞിന്റെ വളര്‍ച്ച ഡോക്ടര്‍മാര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.അതിനെ തുടര്‍ന്ന് സിന്‍ഡിയെ സിസേറിയന് വിധേയമാക്കുകയായിരുന്നു. സാധാരണ കുഞ്ഞുങ്ങള്‍ക്ക് 50 മുതല്‍ 52 സെന്റിമീറ്റര്‍ വരെയാണ് നീളമെന്നും കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ സെറ്റ്ഫാനി മാധ്യമങ്ങളെ അറിയിച്ചു.വിന്‍സെന്റ് മാര്‍ട്ടിന്റെ ജനനം ജര്‍മന്‍ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി. ജര്‍മനിയിലെ രേഖകള്‍ അനുസരിച്ച് 2016 ല്‍ ഡാംസ്റ്റഡ് നഗരത്തില്‍ 62 സെന്റിമീറ്റര്‍ നീളമുള്ള ഒരു കുഞ്ഞ് ജനിച്ചിട്ടില്ല. മകന്റെ ജനനത്തില്‍ അതിയായ സന്തോഷത്തിലാണ് അമ്മ മുപ്പത്തിമൂന്നുകാരി സിന്‍ഡിയും പിതാവ് മുപ്പത്തിയാറുകാരന് റെനെയും.