ഡോര്‍ട്ട്മുണ്ട് : ജർമൻ ലീഗ് ചാമ്പ്യന്മാർക്കു അപ്രതീക്ഷിത തോൽവി.ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് കിരീടം നേടിയത് .ബയേൺ മ്യൂണിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബൊറൂസിയ തോൽപ്പിച്ചത്.ജാഡൊൻ സാഞ്ചോ, പാകോ അൽകാസര്‍ എന്നിവരാണ് ഗോൾ നേടിയത്. ബൊറൂസിയയുടെ ആറാമത്തേയും 2014ന് ശേഷം ആദ്യത്തേയും കിരീട നേട്ടമാണിത്.
ജാഡൊൻ സാഞ്ചോ എന്ന കൗമാരതാരത്തിന്റെ മികവാണ് ഡോര്‍ട്ട്മുണ്ടിനു 2 -0 ന്റെ സ്വപ്നതുല്യ വിജയം സമ്മാനിച്ചത്. ആദ്യ ഗോളിന് കളമൊരുക്കിയും രണ്ടാം ഗോൾ നേടിയുമാണ് ജാഡൊൻ കളംനിറഞ്ഞത്.ഫ്രാങ്ക് റിബെറിയും ആര്യൻ റോബനും ഇല്ലാതെ ഇറങ്ങിയ മ്യൂനിച് വീര്യം കുറഞ്ഞ കളിയാണ് പുറത്തെടുത്തത്.
ഇരുപത്തിയൊൻപതു തവണ കിരീടം ചൂടിയ മ്യൂനിച് പക്ഷെ ഫൈനലിൽ ശരിക്കും നിറം മങ്ങി. ജർമൻ ലീഗ് മത്സരങ്ങളുടെ കേളികൊട്ടായിട്ടാണ് സൂപ്പർ കപ്പ് പോരാട്ടത്തെ കണക്കാക്കുന്നത്. മെയ് മാസം സമാപിച്ച ബുന്ദേസ്‌ലിഗയില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബയേണ്‍ മ്യൂനിച്ച് ചാംപ്യന്മാര്‍. ലീഗിലെ അവസാന മത്സരത്തില്‍ എയിന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെ 5-1ന് തകര്‍ത്താണ് ബയേണ്‍ ചാംപ്യന്മാരായിരുന്നു . ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെക്കാള്‍ രണ്ട് പോയിന്റ് കൂടുതല്‍ നേടിയാണ് ബയേണ്‍ ചാംപ്യന്‍ഷിപ്പ് നേടിയത്.















