മഴനിയമത്തിൽ ഇന്ത്യക്ക് ജയം ; പരമ്പര നേടി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മഴനിയമത്തിൽ ഇന്ത്യക്ക് ജയം ; പരമ്പര നേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2019, 07:52 am IST
FacebookTwitterWhatsAppTelegram

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിന് ഇന്ത്യ വിജയിച്ചു .മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അവസാന ട്വന്റി 20 നാളെ നടക്കും .ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ കളി നിർത്തി വെക്കുകയായിരുന്നു.മഴ ശക്തമായതോടെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ 167 നെതിരെ മോശം തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. എട്ട് റണ്‍സെടുക്കുന്നതിനിടെ അവരുടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും (4), എവന്‍ ലൂയിസും (0) മടങ്ങി .പിന്നീടെത്തിയ റോവ്മാന്‍ പവൽ (54) നിക്കോളാസ് പൂരന്‍ (19) കൂട്ടുകെട്ട് 76 റണ്‍സു നേടി ഇന്ത്യക്കു ഭീഷണിയാകുന്നതിനിടെ മനീഷ് പാണ്ഡ്യാ ബൗണ്ടറി ലൈനിൽ എടുത്ത മനോഹരമായ ക്യാച്ചിൽ പൂരൻ മടങ്ങി .

പാണ്ഡ്യയുടെ അതേ ഓവറിൽ അഞ്ചാമത്തെ പന്തിൽ പവൽ വിക്കറ്റിനുമുന്നിൽ കുടുങ്ങിയതോടെ ഇന്ത്യക്കു പ്രതീക്ഷ കൂടി .പിന്നീട് വന്ന കീറോണ്‍ പൊള്ളാര്‍ഡ് (8), ഷിംറോണ്‍ ഹെറ്റ്മയേര്‍ (6) എന്നിവര്‍ നിലയുറപ്പിക്കുമ്പഴേക്കും വെളിച്ചക്കുറവും മഴയും വന്നതോടെ കളി നിർത്തിവെക്കുകയും മഴ ശക്തമായതോടെ കളി ഉപേക്ഷിച്ചു ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ 22 റൺസിന്‌ വിജയിയായി പ്രഖ്യാപിച്ചു .ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ രോഹിത് ശര്‍മയുടെ (67) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത്ത് ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും ആദ്യമത്സരത്തിലെപ്പോലെ മധ്യനിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത് .രണ്ടാം മത്സരത്തിലും ഒന്നും ചെയ്യാനാകാതെ പന്ത് പുറത്തായപ്പോൾ മനീഷ് പാണ്ഡെയും നിരാശപ്പെടുത്തി. അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ഒഷാനെ തോമസ്, ഷെല്‍ഡന്‍ കോട്ട്റെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ശിഖര്‍ ധവാന്‍ (23), വിരാട് കോലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ഡെ (6) എന്നിവർ പുറത്തായശേഷം ക്രുനാല്‍ പാണ്ഡ്യ (20), രവീന്ദ്ര ജഡേജ (9) എന്നിവര്‍ സ്കോർ 167 ൽ എത്തിച്ചു . ഓപ്പണര്‍മാരായ രോഹിത്- ധവാന്‍ സഖ്യം 67 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത് . തുടർന്ന് ക്യാപ്റ്റൻ കോലിയുമൊത്ത് 48 റണ്‍സും രോഹിത് കൂട്ടിച്ചേര്‍ത്തു.

വിൻഡീസിന് വേണ്ടി കോട്ട്റെലിനും തോമസിനും പുറമെ കീമോ പോള്‍ ഒരു വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം ആറിന് നടക്കും.

Share145TweetSendShare

More News from this section

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

Latest News

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies