ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബോളര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏകദിന-ട്വന്റി20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായാണ് സ്റ്റെയ്ന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്.
ഏകദിന-ട്വന്റി20 മത്സരങ്ങളില്‍ താരം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തുടരുമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. പരിക്കിനേ തുടര്‍ന്ന് ലോകകപ്പില്‍ സ്റ്റെയ്ന്‍ കളിച്ചിരുന്നില്ല. ഈ വര്‍ഷം ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ അംഗമായിരുന്ന സ്‌റ്റെയ്ന്‍ പരിക്കിനെ തുടര്‍ന്ന് 2 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ താരമാണ് സ്റ്റെയ്ന്‍. ഷോണ്‍ പൊള്ളോക്കിനെ പിന്തള്ളിയാണ് സ്റ്റെയ്ന്‍ അടുത്തിടെ ഈ നേട്ടം സ്വന്തമാക്കിയത്. 93 ടെസ്റ്റുകളില്‍ നിന്ന് 22.95 ശരാശരിയില്‍ 439 വിക്കറ്റുകളാണ് സ്റ്റെയ്‌ന്റെ സ്്വന്തമാക്കിയത്. 51 റണ്‍സ് വഴങ്ങി 7 വിക്കറ്റ് വീഴ്‌ത്തിയതാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം.















