അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകവും. ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്‍ ,അനുപംഖേര്‍, പ്രസൂണ്‍ ജോഷി, കിരണ്‍ ഖേര്‍, ആയുഷ്മാന്‍ ഖുറാന, അര്‍ജുന്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ, പരിണീതി ചോപ്ര, സ്വര ഭാസ്‌ക്കര്‍, വിശാല്‍ ദദ്‌ലാനി, ബോമന്‍ ഇറാനി, റിതേഷ് ദേശ്മുഖ്, ഏക്താ കപൂര്‍, രവീണ ടണ്ടന്‍ തുടങ്ങി നിരവധി പേരാണ് സുഷമ സ്വരാജിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ നിന്നും മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരും സുഷമയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സുഷമയുടെ വിയോഗത്തില്‍ രാഷ്‌ട്രീയ സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
വൈകീട്ട് നാലിനാണ് സംസ്‌കാരം. 11 മണി വരെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. അതിനു ശേഷം ഉച്ചയ്‌ക്ക് 12 മുതല്‍ മൂന്ന് വരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്‌ക്കും. വൈകീട്ട് മൂന്നോടെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ആരംഭിക്കും നാലോടെ ഭൗതികശരീരം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.
ആദരാഞ്ജലികൾ! 🙏
Posted by Manju Warrier on Tuesday, August 6, 2019
A towering figure of contemporary Indian political scenario bids farewell. Rest in peace #SushmaSwaraj ma’am.
Posted by Prithviraj Sukumaran on Tuesday, August 6, 2019
Shocked and completely gutted to hear of the sudden demise of #SushmaSwaraj ji.She was a great leader,an astute stateswoman,above all a kindhearted person.Loved by all.Deepest condolences to her family & loved ones.Prayers for her soul. Om Shanti 🙏 #RIPSushmaJi
— Raveena Tandon (@TandonRaveena) August 6, 2019















