ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി ദേശീയാധ്യക്ഷനുമായ അമിത് ഷാ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാര്‍ട്ടി ആസ്ഥാനെത്തത്തിയാണ് അമിത് ഷാ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ബി ജെ പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എന്നിവരും സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ എല്‍.കെ അദ്വാനിയും മകള്‍ പ്രതിഭ അദ്വാനിയും സുഷമ സ്വരാജിന് ആദരാഞ്ജലിയര്‍പ്പിച്ചു. സുഷമയുടെ മകളെ കെട്ടിപ്പിടിച്ച് പ്രതിഭ അദ്വാനി പൊട്ടിക്കരഞ്ഞു. എല്‍.കെ അദ്വാനിയും വികാരാധീനനായി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്, റാം ഗോപാല്‍ യാദവ് എന്നിവരും സുഷമാ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു.















