ശബ്ദമില്ലാത്ത അവളുടെ ലോകത്ത് നിന്നും അവള്‍ ശബ്ദിച്ചു അമ്മയ്ക്ക് വേണ്ടി അവസാനമായി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശബ്ദമില്ലാത്ത അവളുടെ ലോകത്ത് നിന്നും അവള്‍ ശബ്ദിച്ചു അമ്മയ്‌ക്ക് വേണ്ടി അവസാനമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2019, 02:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അമ്മയായിരുന്നു അവള്‍ക്ക് സുഷമ സ്വരാജ്. ചെറുപ്രായത്തിലെപ്പൊഴോ കൂട്ടം തെറ്റി പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ഗീതയ്‌ക്ക് പുതു ജീവന്‍ നല്‍കിയതും അവരായിരുന്നു. ശബ്ദമില്ലാത്ത ലോകത്ത് അവളുടെ ശബ്ദത്തെ ഉയര്‍ത്തി കേള്‍പ്പിച്ചതും സുഷമയായിരുന്നു.ഇന്ന് ആ അമ്മയ്‌ക്ക തന്റെ ഭാഷയില്‍ അവള്‍ യാത്രാമൊഴി അറിയിക്കുമ്പോള്‍ അവളില്‍ ആ അമ്മയോടുള്ള സ്‌നേഹാദരവുകള്‍ പ്രകടമായിരുന്നു.

ഏഴുവയസ്സുള്ളപ്പോഴാണ് ബധിരയും മൂകയുമായ ഗീത അബദ്ധത്തില്‍ പാകിസ്ഥാനിലെത്തിയത്. അവിടുന്ന് പോലീസിന്റെ പിടിയിലായ ഗീത തുടര്‍ന്ന് 15 വര്‍ഷക്കാലം കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്റെ സംരക്ഷണത്തിലായിരുന്നു. 2015 ഒക്ടോബറില്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗീത ഇന്ത്യയില്‍ എത്തുന്നത്.

തിരികെ എത്തിയ ഗീതയ്‌ക്ക് തന്റെ മാതാപിതാക്കളെ കണ്ടെത്താനായില്ല, മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ എത്തിയെങ്കിലും ആരേയും അവള്‍ തിരിച്ചറിഞ്ഞില്ല. അന്നും ഒരു അമ്മയുടേത് എന്ന പോലെ ധൈര്യം നല്‍കി അവളോടൊപ്പം നില്‍ക്കാന്‍ സുഷമ ഉണ്ടായിരുന്നു. അവരുടെ നിര്‍ദേശപ്രകാരം മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ ഗീതയെ ഇന്‍ഡോറില്‍ പാര്‍പ്പിച്ചു. ഏതെങ്കിലും അപരിചിതരയോ മാധ്യമങ്ങളെയോ കാണാന്‍ ഗീതയെ അനുവദിച്ചില്ല. ബധിരരായ കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ അവള്‍ക്ക് പഠന സൗകര്യവുമൊരുക്കി.

അവള്‍ തനിച്ചാവരുതെന്ന് സുഷമയ്‌ക്ക് നിര്‍ബന്ധമണ്ടായിരുന്നു. അതിനായി സുഷമ സ്വരാജ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടി കാഴ്ചയിലാണു ഗീതയുടെ വിവാഹ കാര്യം  പ്രഖ്യാപിച്ചത്. അങ്ങനെ ഗീതയെ പോലെ ദിവ്യാംഗനായ വരനെ സുഷമ കണ്ടെത്തിയെങ്കിലും ഗീത അതു നിരസിച്ചു. ഇതിനു ശേഷമാണു വരനെ കണ്ടെത്താനുള്ള ശ്രമം വിപുലമാക്കിയത്.

എഴുത്തുകാര്‍, എഞ്ചിനിയര്‍മാര്‍, സൈനികര്‍ എന്നിങ്ങനെ 25 ഓളം പേരുടെ വിവാഹാലോചന ഗീതയ്‌ക്കു വന്നു. ഇതില്‍ നിന്നും തയ്യാറാക്കിയ 15 പേരുടെ ലിസ്റ്റില്‍ നിന്നും ഗീതയ്‌ക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം.വിവാഹം കഴിക്കുന്ന വരന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കും. എന്നാല്‍ ഇതിനായി ആരും ഗീതയെ വിവാഹം കഴിക്കാന്‍ വരണ്ട എന്ന ഒരമ്മയുടെ കര്‍ക്കശ നിലപാടിലായിരുന്നു സുഷമ സ്വരാജ്.
രാജ്യം മുഴുവന്‍ ആ അമ്മയുടെ വേര്‍പാടില്‍ വിതമ്പുമ്പോള്‍ ഗീതയും നൊമ്പരമാകുകയാണ്. കാരണം അനേകര്‍ക്ക് എന്നപോലെ ഗീതയ്‌ക്കും സുഷമ സ്വരാജ് അമ്മയായിരുന്നു.

#WATCH Indore: Geeta, the Indian girl who was brought back from Pakistan in 2015 when late Sushma Swaraj was External Affairs Minister, pays tribute. #MadhyaPradesh pic.twitter.com/OtksbYMpff

— ANI (@ANI) August 7, 2019

Tags: അമ്മ... ഇനി ഓർമ്മ
Share950TweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies