ന്യൂഡൽഹി : എന്നും നമുക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആ കരുതൽ ഓർമ്മയായി ,അമ്മ മടങ്ങി . മനസ്സിൽ അടക്കി വച്ച കണ്ണീർ തുടച്ചെടുക്കാനാകാതെ നിന്ന രാജ്യം വിതുമ്പലോടെ സുഷമ സ്വരാജിനു വിട നൽകി .
പൂര്‍ണ ബഹുമതികളോടെ ലോധി ശ്മശാനത്തിലായിരുന്നു സംസ്ക്കാരം . ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ച ഭൗതിക ദേഹം മൂന്നരയോടെയാണ് സംസ്ക്കാര ചടങ്ങുകൾക്കായി കൊണ്ടു പോയത് .
പ്രധാനമന്ത്രി നരേന്ദ്രമോദി ,ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു മറ്റ് കേന്ദ്ര മന്ത്രിമാർ , മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി എന്നിവരും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തു . സുഷമയുടെ മകളെ കെട്ടിപ്പിടിച്ച് പ്രതിഭ അദ്വാനി പൊട്ടിക്കരഞ്ഞു. എൽ.കെ അദ്വാനിയും വികാരാധീനനായി.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്‌ട്രീയ സാമൂഹ്യ മേഖലകളിലെ നിരവധി പ്രമുഖരും പ്രവർത്തകരും അവരുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.















