ലാഹോര്‍: ഒത്തുകളിയില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പാകിസ്ഥാന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍. കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി -20യ്‌ക്കിടെ മത്സരങ്ങള്‍ ഒത്തുകളിക്കുമോയെന്ന് അന്വേഷിച്ച് മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരമായ മന്‍സൂര്‍ അക്തര്‍ തന്നെ സമീപിച്ചതായി അക്മല്‍ പറഞ്ഞു.
ബ്രാംപ്റ്റണിലും ഒണ്ടാറിയോയിലും നടന്ന മത്സരങ്ങളില്‍ ഒത്തുകളിക്കുമോ എന്നാണ് മന്‍സൂര്‍ ചോദിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിന്നിപെഗ് ഹോക്‌സിന് വേണ്ടിയാണ് അക്മല്‍ ഗ്ലോബല്‍ ട്വന്റി-20യില്‍ കളിക്കുന്നത്. പാക് മാദ്ധ്യമമായ ജിയോ ടിവിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇക്കാര്യം അക്മല്‍ ഗ്ലോബല്‍ ട്വന്റി-20 അധികൃതരേയും പാക് ക്രിക്കറ്റ് ബോര്‍ഡിനേയും അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 1980-1990 കാലഘട്ടത്തില്‍ പാകിസ്ഥാനെ പ്രതിനിധികരിച്ച മന്‍സൂര്‍ അക്തര്‍ 19 ടെസ്റ്റിലും 41 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.















