ന്യൂഡല്‍ഹി: പോലീസ് സേവനത്തില്‍ നിന്നും താത്കാലിക ഇടവേളയെടുക്കുകയാണ് യുവ ഐപിഎസ് ഓഫീസര്‍ മെറിന് ജോസഫ്. ഒരു വര്‍ഷത്തെ ഉപരി പഠനത്തിനായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗുരുകുല്‍ സ്കോളര്‍ഷിപ്പ് നേടിയിരിക്കുകയാണ് മെറിന് ജോസഫ്. ബിഎ ഹോണേഴ്സ് ബിരുദദാരിയായ മെറിന് പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സിനാണ് സ്കോളര്‍ഷിപ്പ് നേടിയത്.
നിലവില്‍ കൊല്ലം സിറ്റി കമ്മിഷണറാണ് മെറിന് ജോസഫ്. വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. സര്‍ക്കാരില്‍ നിന്നും അന്തിമ അനുമതി ലഭിച്ചാലുടന്‍ മെറിന് ലണ്ടനിലേക്ക് പോകും.
ഇന്ത്യയില്‍ പല മേഖലകളിലുള്ള 12 പേര്‍ക്കാണ് ഉപരി പഠനത്തിനുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചത്. മെറിനൊപ്പം മറ്റൊരു ഐപിഎസ് ഓഫീസറായ നിശാന്തിനിക്കും സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പ് നേടിയവര്‍ക്ക് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് സ്വീകരണം നല്‍കിയിരുന്നു.
എറണാകുളം സ്വദേശിനിയായ മെറിന് 2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. പത്ത് മാസം മുമ്പാണ് മെറിന് കൊല്ലം സിറ്റി കമ്മീഷണറായി സ്ഥാനമേറ്റെടുത്തത്. ഉത്തരമേഖല കൈകാര്യം ചെയ്ത ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍ ആയിരുന്നു മെറിന്. മൂന്നാര്‍, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.