ലണ്ടൻ : ലോക ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ക്ലബ് ഫുട്ബോൾ കൈമാറ്റ സമയം അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ലോകോത്തര താരങ്ങളെ വലവീശിപിടിക്കാനും അനുനയിപ്പിച്ചു നിർത്താനും, കൊള്ളാത്തവരെ എങ്ങനെയെങ്കിലും പറഞ്ഞുവിടാനും ഫിഫാ നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ് .
അവസാന നിമിഷങ്ങളിൽ പ്രമുഖ താരങ്ങളെ പിടിക്കാൻ നോക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായ ചെൽസിയും ടോട്ടനവും.ആഴ്‌സനലിന്റെ പ്രതിരോധ താരം ലൂയിസിനെ ചെൽസി നോട്ടമിട്ടിരിക്കുമ്പോൾ ടോട്ടനമാകട്ടെ ഫുള്ളാമിന്റെ സെസാഗോനിനെയും കേൾസോയെയും എടുക്കാൻ തയ്യാറായിക്കഴിഞ്ഞു .
ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം താരം ലുകാകുവിനെ 80 മില്യൺ യൂറോക്ക് ഇന്റർമിലനുമായുള്ള കൈമാറ്റത്തിനു സമ്മതിച്ചുകഴിഞ്ഞു. ഒപ്പം നിക്കോളാസ് പെപ്പയെ 72 മില്ലിയന് വാങ്ങിക്കൊണ്ട് ആഴ്‌സണൽ പുതുവർഷം ഗംഭീരമാക്കാൻ പോകുന്നു .പേപ്പേക്ക് പകരം ജുവന്റസിൽ നിന്ന് മരിയോ മൻസുകിയെ മാഞ്ചെസ്റ്റെർ യുണൈറ്റഡ് വിളിച്ചുകഴിഞ്ഞു.















