വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ 'പെരുമഴ'
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡുകളുടെ ‘പെരുമഴ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2019, 08:16 pm IST
Facebook
Twitter
WhatsAppTelegram

ഗയാന: വാര്‍ത്തകളില്‍ നിന്ന് ചുരുക്കം സമയങ്ങളില്‍ മാത്രം മാറി നില്‍ക്കുന്ന ശീലമേ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കുള്ളൂ. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നെങ്കിലും വിരാട് കോഹ്‌ലിയുടെ ബാറ്റിന് അധികം പണിപ്പെടേണ്ടി വന്നിരുന്നില്ല. എന്നാല്‍ ഏകദിന പരമ്പരയോടെ കോഹ്‌ലി വീണ്ടും വാര്‍ത്തകളില്‍ സജീവമാകാനൊരുങ്ങുകയാണ്. നിരവധി റെക്കോര്‍ഡുകളാണ് പരമ്പരയില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത്.

ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് കോഹ്‌ലിയുടെ കൈയ്യെത്തും ദൂരത്തുള്ളത്. 1930 റണ്‍സ് നേടിയ മുന്‍ പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദാണ് നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൂടുതല്‍ റണ്‍സ് നേടിയ താരം. 1912 റണ്‍സുമായി കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 19 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലിക്ക് മിയാന്‍ദാദിനെ മറികടക്കാം.

വെസ്റ്റ് ഇന്‍ഡ്യന്‍ മണ്ണില്‍ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് താരം രാംനരേഷ് സര്‍വന്റെ പേരിലാണ്. 17 മത്സരങ്ങളില്‍ നിന്ന് 700 റണ്‍സാണ് സര്‍വന്‍ ഇന്ത്യക്കെതിരെ നേടിയത്. 12 മത്സരങ്ങളില്‍ നിന്ന് 556 റണ്‍സുമായി കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. പരമ്പരയില്‍ ഈ നേട്ടം മറി കടക്കാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 145 റണ്‍സാണ്.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് കോഹ്‌ലിക്ക് ഇനി വേണ്ടത് ഒരു സെഞ്ച്വറി മാത്രം. നിലവില്‍ രണ്ട് വീതം സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയും ഡെസ്‌മോണ്ട് ഹൈനെസുമാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്.

ഈ പരമ്പരയില്‍ 88 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും വിരാട് കോഹ്‌ലി സ്വന്തമാക്കും. നിലവില്‍ 33 മത്സരങ്ങളില്‍ നിന്ന് 70.81 റണ്‍സ് ശരാശരിയില്‍ 1912 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 78 റണ്‍സ്. 11,363 റണ്‍സുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് രണ്ടാം സ്ഥാനത്ത്. കോഹ്‌ലിക്ക് 11,286 റണ്‍സുണ്ട്. 18426 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാമത്.

പരമ്പരയില്‍ 2 അര്‍ദ്ധ സെഞ്ച്വറികള്‍ കൂടി നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കും.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies