Kuwait

അവഗണന മാത്രം നേരിട്ടിരുന്ന പ്രവാസികള്‍ക്ക് രാജ്യം ഒപ്പമുണ്ട് എന്ന സന്ദേശമായിരുന്നു സുഷമാജിയുടെ സൗമ്യ സാന്നിധ്യം. മനസ്സില്‍ വിങ്ങല്‍ അവശേഷിപ്പിച്ചുകൊണ്ട് സുഷമാസ്വരാജ് വിടവാങ്ങുമ്പോള്‍ ഏറ്റവുമധികം വേദനിച്ചതും പ്രവാസികളായിരുന്നു

വിദേശകാര്യമന്ത്രി എന്ന ഔദ്യോഗിക പദവിക്കുമപ്പുറം പ്രവാസികളുടെ മനസറിഞ്ഞ മന്ത്രിയായിരുന്നു സുഷമാസ്വരാജ്. കുവൈറ്റില്‍ രണ്ടരവര്‍ഷത്തോളം കുടുങ്ങികിടന്ന നഴ്സുമാരുടെ ജോലിസംബന്ധമായ വിഷയം പരിഹരിച്ചതുള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത നടപടികളാണ് സുഷമാസ്വരാജ് എന്ന വിദേശകാര്യമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇന്ത്യാക്കാരായ പ്രവാസികളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കരുതി പരിഹരിച്ചാണ് വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമാസ്വരാജിന്റെ വിജയം.
വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനെ പെട്ടൊന്നൊന്നും മറക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കില്ല. ഇന്ന വിഷയം എന്നതിലല്ല പ്രവാസികളുടെ ഏതു വിഷയത്തിലും സുഷ്മ സ്വരാജ് കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇടപെട്ട് പരിഹാരം ഉണ്ടാക്കിയിരുന്നു. വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാസ്വരാജിന്റെ കുവൈത്ത് സന്ദര്‍ശ്ശനം 2018 ഒക്റ്റോബര്‍ 30 നായിരുന്നു. രണ്ടരവര്‍ഷത്തിലധികമായി കുവൈറ്റില്‍ നഴ്സിംഗ് വിസയിലെത്തി ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായിരുന്ന 79 നഴ്സുമാരുടെ പ്രശ്നം ആ സന്ദര്‍ശനത്തില്‍ സൂഷ്മാ സ്വരാജ് പരിഹരിച്ചു. മാത്രമല്ല 19 രാജ്യങ്ങളിലേക്കുള്ള നേഴ്സുമാരുടെ എമിഗ്രേഷന്‍ നിര്‍ത്തിവപ്പിക്കാന്‍ ഉത്തരവ് കൊടുത്തപ്പോഴും വിദേശ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ വിസ ഉണ്ടെങ്കില്‍ എമിഗ്രേഷന്‍  ക്ലിയറന്‍സ് കൊടുക്കാന്‍ അവര്‍ ഉത്തരവിട്ടിരുന്നു. എഞ്ചിനീയര്‍മാരുടെയും നേഴ്സുമാരുടെയും പ്രശ്നത്തിന് മുന്‍കൈ എടുത്ത സുഷ്മാജിയുടെ കുവൈത്ത് സന്ദര്‍ശ്ശനം വന്‍ വിജയമായിരുന്നു.
കുവൈറ്റിലെ വിദേശകാര്യ സഹമന്ത്രി വിമാനത്താവളത്തില്‍ നേരിട്ടെത്തി ഊഷ്മള സ്വീകരണമാണ്  സുഷമാസ്വരാജിന് നല്‍കിയത്. ഇന്ത്യയുമായുള്ള ഗാര്‍ഹികതൊഴിലാളി കരാര്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളും സാന്പത്തിക നിക്ഷേപ മേഖലകളില്‍ സഹകരണം ശക്തമാക്കുവാനും സുഷമാജിയുടെ കുവൈത്ത് സന്ദര്‍ശനത്തില്‍ ധാരണയായി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ളത് ചരിത്രപരമായ ബന്ധമാണെന്നും കുവൈറ്റിന്റെ വികസനത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ശ്രദ്ധേയ പങ്കുവഹിക്കുന്നുണ്ടെന്നും സുഷമാസ്വരാജുമായുള്ള കൂടിക്കാഴ്ചയില്‍ കുവൈറ്റ് അമീര്‍ വ്യക്തമാക്കിയിരുന്നു.

കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഒരുക്കിയ പരിപാടിയിലൂടെ പ്രവാസികളായ ഇന്ത്യാക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരം കാണാനും അവര്‍ ശ്രമിച്ചു. ഹരിയാന സംസ്ഥാന മന്ത്രി, ഡല്‍ഹി മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി, വാര്‍ത്താ വിക്ഷേപണ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ നിലകളിലും ലോക് സഭാ പ്രതിപക്ഷ നേതാവ് എന്ന രീതിയിലും, സുഷ്മ സ്വരാജ് രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം ജനക്ഷേമം ഉറപ്പ് വരുത്തിയ അപൂര്‍വ്വം നേതാക്കളിലൊരാളാണ് സുഷ്മ സ്വരാജ്

15 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close