ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിക്ഷദ് കുവൈറ്റ്, ഫര്‍വ്വാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിഡികെ കുവൈറ്റ് കേരളാ ചാപ്റ്ററിന്റെ സഹകരണത്തോട് കൂടി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്വതന്ത്ര ഭാരതത്തിനായി രണാങ്കണത്തില്‍ നിണമണിഞ്ഞ ധീര ദേശാഭിമാനികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജാബ്രിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് 2019 ആഗസ്റ്റ് 15 നു വൈകുന്നേരം 5 മുതല്‍ രാത്രി 8 മണി വരെയാണ് രക്തദാന ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ, പേര്, ബ്ലഡ് ഗ്രൂപ്പ്, ഫോണ്‍ നമ്പര്‍, താമസ സ്ഥലം, വാഹന സൗകര്യം ആവശ്യമുണ്ടോ എന്നീ വിവരങ്ങള്‍, രതീഷ്:- 97186410, ജയശങ്കര്‍:-97487821, അജി ആലപുരം:-99763192, രാജേഷ് ആര് ജെ:-98738016 എന്നീ നമ്പരുകളില്‍ വാട്സാപ്പ് സന്ദേശമായി അയച്ച് നല്‍കുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..